യൂത്ത് ക്ലബ്​ അഫിലിയേഷന്‍ കാമ്പയിന്‍

തൃശൂർ: നെഹ്‌റു യുവകേന്ദ്രയുടെ തൃശൂരില്‍ സംഘടിപ്പിക്കുന്നു. നെഹ്‌റു യുവകേന്ദ്രയില്‍ മുമ്പ്​ അഫിലിയേഷന്‍ ഉണ്ടായിരുന്നവരും വിവിധ കാരണങ്ങളാല്‍ പുതുക്കാന്‍ കഴിയാതിരുന്നവരുമായ യൂത്ത് ക്ലബ്​/ മഹിള സമാജങ്ങള്‍ക്ക് പുതുക്കാന്‍ അവസരമുണ്ട്. കൂടാതെ പുതിയ സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ ഇല്ലെങ്കിലും നിബന്ധനകള്‍ക്ക് വിധേയമായി അഫിലിയേഷന്‍ നല്‍കും. ഫുട്‌ബാള്‍, ക്രിക്കറ്റ് ക്ലബ്​, റെസിഡന്‍റ്​സ്​ അസോസിയേഷന്‍ എന്നിവര്‍ക്കും അഫിലിയേഷന്‍ നല്‍കും. യൂത്ത് ക്ലബുകള്‍ 6282296002 നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ല യൂത്ത് ഓഫിസര്‍ സി. ബിന്‍സി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.