തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക് പണമില്ലാതെ മരിച്ച ഫിലോമിനയുടെ കുടുംബത്തന്‍റെ മുഴുവൻ നിക്ഷേപ തുകയും വെള്ളിയാഴ്ച കൈമാറും. സർക്കാർ നേരിട്ട് ഇടപെട്ടാണ് നിക്ഷേപത്തുക കൈമാറാൻ തീരുമാനിച്ചത്. സഹകരണ മന്ത്രി വി.എൻ. വാസവൻ ഇരിങ്ങാലക്കുട കരുവന്നൂരിൽ ഫിലോമിനയുടെ വീട്ടിൽ നേരിട്ടെത്തി തുക നൽകും. കഴിഞ്ഞ 26നാണ് കരുവന്നൂർ ബാങ്കിൽ 28.5 ലക്ഷത്തോളം തുക നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക് പണമില്ലാതെ മാപ്രാണം ഏറാട്ട് പറമ്പിൽ ദേവസിയുടെ ഭാര്യ ഫിലോമിന മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വിദഗ്ധ ചികിത്സക്ക് പണം പലതവണ ആവശ്യപ്പെട്ടിട്ടും ബാങ്ക് ജീവനക്കാർ തിരിച്ചയച്ചെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ------- tcr_chr5-philomina
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.