പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്ക് കോടതി പിരിയും വരെ തടവും പിഴയും

കൊടുങ്ങല്ലൂർ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്ക് തടവും പിഴയും ശിക്ഷ. 2019 ഡിസംമ്പർ 17ന് കൊടുങ്ങല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ 10 പേരെയാണ്​ കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതി ശിക്ഷിച്ചത്​. വെള്ളിയാഴ്ച രാവിലെ കേസ് പരിഗണിച്ചപ്പോൾ മുതൽ വൈകീട്ട് 4.30 വരെയായിരുന്നു തടവ്. 300 രൂപ മുതൽ പിഴയും ഓരോരുത്തരിൽനിന്ന്​ ഈടാക്കി. കൊടുങ്ങല്ലൂർ വടക്കേനടയിൽ പ്രതിഷേധ പ്രകടനം നടത്തിയ മനുഷ്യാവകാശ പ്രവർത്തകരായ പി.വി. സജീവ്കുമാർ, ഗഫൂർ അഴീക്കോട്, പി.എ. കുട്ടപ്പൻ, വിപിൻദാസ്, വിവിധ സംഘടന പ്രതിനിധികളായ മനാഫ്‌ കരൂപ്പടന്ന, മജീദ് പുത്തൻചിറ, ജലീൽ മാള, സലാം, മൻസൂർ, ഇസ്മായിൽ എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.