തൃശൂർ: സൈക്കോളജി പ്രഫഷനലുകളുടെയും വിദ്യാർഥികളുടെയും സംഘടനയായ സൈക്കോളജി സർക്കിൾ നാഷനൽ സൈക്കോളജിക്കൽ ട്രെയിനിങ് കോൺഫറൻസ് ശനി, ഞായർ ദിവസങ്ങളിൽ കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളജില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'സൈക്കോളജി ആൻഡ് കമ്യൂണിറ്റി: എ പ്രാക്ടീസ് ഓറിയന്റഡ് ഡിസ്കോഴ്സ്' എന്ന വിഷയത്തിൽ പ്രമുഖർ പരിശീലനം നൽകും. 18 ശിൽപശാലകൾ നടക്കും. ശനിയാഴ്ച രാവിലെ 10ന് 'പ്രിവൻഷൻ ഓഫ് ചൈൽഡ് സെക്ഷ്വൽ അബ്യൂസ്: ദി റോൾ ഓഫ് കമ്യൂണിറ്റി' വിഷയത്തിൽ ബംഗളൂരു മുക്ത ഫൗണ്ടേഷൻ സ്ഥാപക ഡയറക്ടർ ഡോ. എൻ.വി. അശ്വിനിയുടെ പ്രഭാഷണത്തോടെ ശിൽപശാലക്ക് തുടക്കമാകും. ഞായറാഴ്ച വൈകീട്ട് 3.30നു സമാപന സമ്മേളനം നടക്കുമെന്ന് കോളജിലെ സെൽഫ് ഫിനാൻസിങ് വകുപ്പ് ഡയറക്ടർ ഡോ. കെ.പി. സുമേധൻ, ഓർഗനൈസിങ് സെക്രട്ടറി ആർ. അരുൺ, ജോയന്റ് സെക്രട്ടറിമാരായ നിഖിൽ സെബു, അനഘ പുല്ലങ്കോട്ട്, സൈക്കോളജി വിഭാഗം മേധാവി ലത്തീഫ് പെന്നത്ത് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.