വെള്ളക്കെട്ട് ഒഴിവാക്കാനാണ് നടപടി കൊടുങ്ങല്ലൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം വിളിച്ചുചേർത്തു. വെള്ളക്കെട്ടിന് പരിഹാരം കാണാൻ നികത്തപ്പെട്ട തോടുകൾ പുനർനിർമിക്കും. ജനകീയ സഹകരണത്തോടെ പുതിയ തോടുകൾ നിർമിക്കും. നികത്തിയ തോടുകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തുറക്കാനും പൈപ്പുകൾ തോടുകളിൽനിന്നും നീക്കാനും അടിയന്തര നടപടി സ്വീകരിക്കും. വെള്ളം കയറിയ വീടുകളിലെ ആളുകളെ ക്യാമ്പിലേക്ക് മാറ്റും. ഡാമുകൾ തുറക്കാൻ സാധ്യതയുള്ളതിനാൽ പുഴയോര വാസികർ അതീവ ജാഗ്രത പാലിക്കണം. 24 മണിക്കൂറും ഹെൽപ്പ് ഡെസ്കും ദുരന്തനിവാരണ സേനയും പ്രവർത്തിക്കും. വെള്ളക്കെട്ടിനു പരിഹാരം കാണാൻ ഭരണസമിതിയുടെ കാലയളവിൽ മാസ്റ്റർ പ്ലാൻ തയാറാക്കി പുതിയവ ആവിഷ്കരിക്കും. പ്രസിഡന്‍റ് എം.എസ്. മോഹനന്‍റെ അധ്യക്ഷതയിൽ കൂടിയ ഭരണസമിതി യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.എ. അയ്യൂബ്, മിനി പ്രദീപ്, പി.എ. നൗഷാദ്, സെക്രട്ടറി കെ.ഐ. അബ്ദുൽ ജലീൽ, വാർഡ് അംഗങ്ങളായ സൗദാ നാസർ, സി.എസ്. സുധീഷ്, അസി. സെക്രട്ടറി എ. രതി, ഇ.എൽ. നിഷ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.