ആമ്പല്ലൂര്‍: പുതുക്കാട് ഉഴിഞ്ഞാല്‍പാടത്തെ വെള്ളക്കെട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ മധ്യവയസ്കന്‍ മുങ്ങിമരിച്ചു. കണ്ണമ്പത്തൂര്‍ പുത്തന്‍പുരക്കല്‍ വര്‍ഗീസിന്‍റെ മകന്‍ ബാബുവാണ് (53) മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ഉഴിഞ്ഞാല്‍പാടത്തിന് സമീപമാണ് ബാബുവിന്‍റെ വീട്. കാറ്റുനിറച്ച ടയര്‍ ട്യൂബിലിരുന്ന് വെള്ളക്കെട്ടില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഈസമയം സമീപവാസികളായ മൂന്നുപേര്‍ കരയിലിരുന്ന് ചൂണ്ടയിടുന്നുണ്ടായിരുന്നു. ഇവരാണ് വിവരം അഗ്നിരക്ഷസേനയെ അറിയിച്ചത്. കനത്ത മഴയെതുടര്‍ന്ന് പാടത്ത് എട്ട് അടിയിലേറെ വെള്ളമുണ്ട്. കരയില്‍നിന്ന് 50 മീറ്ററോളം നീങ്ങിയാണ് മൃതദേഹം കിടന്നിരുന്നത്. ആറോടെ അഗ്നിരക്ഷസേനയും പുതുക്കാട് പൊലീസും മൃതദേഹം പുറത്തെടുത്തു. നടപടികള്‍ക്കുശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ബിന്ദു. മക്കള്‍: ആല്‍ബിന്‍, അഞ്ജു. മരുമകന്‍: റോബിന്‍. പടം- ബാബു file name amb mungimaranam babu 53 pudukad
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.