കൃഷിയും പൈപ്പ്​ലൈനുകളും കാട്ടാന തകർത്തു

പട്ടിക്കാട്: മൈലാട്ടുപാറയില്‍ കാട്ടാനയിറങ്ങി കൃഷിയും ലിഫ്റ്റ് ഇറിഗേഷേന്‍ പൈപ്പ്​ലൈനുകളും തകര്‍ത്തു. ബുധനാഴ്ച പുലര്‍ച്ച നാലോടെയാണ് വൈദ്യുതി വേലി തകര്‍ത്ത് ആന ജനവാസമേഖലയില്‍ ഇറങ്ങിയത്. കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയ ആന പറമ്പിലെ തെങ്ങ്, വാഴ, റബര്‍ എന്നിവ നശിപ്പിച്ചു. ഒരു പ്ലാവ് കുത്തി മറിച്ചിടാന്‍ ശ്രമിച്ചിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ വാച്ചര്‍ന്മാര്‍ റേഞ്ചര്‍ ടി.കെ. ലോഹിതാക്ഷന്‍റെ നേതൃത്വത്തില്‍ ആനയെ കാട്ടിലേക്ക് കയറ്റിവിടാൻ ഒരു മണിക്കൂറോളം ശ്രമിച്ചാണ്​ ഫലം കണ്ടത്​. മയിലാട്ടുപാറ മേഖലയില്‍ കാട്ടാന വിളയാട്ടം പതിവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.