കൊടുങ്ങല്ലൂർ: നഗരസഭയും തിരുവള്ളൂർ ആയുർവേദ ആശുപത്രിയും ചേർന്ന് കർക്കടകക്കഞ്ഞിയും ഔഷധപ്പുഴുക്കും വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ എൽസി പോൾ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ശാലിനി വെങ്കിടേഷ്, പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, മാനേജ്മെന്‍റ് കമ്മിറ്റി അംഗം ബി. ശ്രീധരൻ നായർ, മെഡിക്കൽ ഓഫിസർ പി.കെ. ജിനചന്ദ്രൻ എന്നിവർ സംസാരിച്ചു. ആരോഗ്യ ബോധവത്കരണ ക്ലാസും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.