പരസ്യ മദ്യപാനം: യുവാക്കൾ പിടിയിൽ

അന്തിക്കാട്: ആക്രിവണ്ടി റോഡിലിട്ട് പരസ്യമായി മദ്യപിച്ച കൊൽക്കത്ത സ്വദേശികളായ രണ്ട് യുവാക്കളെ അന്തിക്കാട് പൊലീസ് പിടികൂടി. കൊൽക്കത്ത ഹൗറ സ്വദേശികളായ മുഹമ്മദ്നസീർ, റക്കീബ് ചുന്നു എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാവിലെ അന്തിക്കാട് ആൽ സെന്‍ററിന് സമീപമാണ് സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അന്തിക്കാട് എസ്.എച്ച്.ഒ പി.കെ. ദാസ് നടത്തിയ അന്വേഷണത്തിൽ കണ്ടശാംകടവിലെ ആക്രി കച്ചവടകേന്ദ്രത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.