അര ലക്ഷം രൂപയുമായി ശീട്ടുകളി സംഘം പിടിയിൽ

കൊടുങ്ങല്ലൂർ: അര ലക്ഷം രൂപയുമായി ഏഴംഗ ശീട്ടുകളി സംഘം പിടിയിൽ. മേത്തല അഞ്ചപ്പാലം മേഖല കേന്ദ്രീകരിച്ച് പണം വെച്ച് ശീട്ടുകളിക്കുന്ന സംഘത്തെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടിയത്. എറിയാട് പോളക്കുളത്ത് ജിനുദ്ദീൻ (70), മുത്തകുന്നം ചേരമാൻ വീട്ടിൽ ഹെൽബി (42), വടക്കേക്കര കൂട്ടുങ്ങൽ രതീഷ് (39), മേത്തല കൂളിയത്ത് ഷെലി (51), ശ്രീനാരായണപുരം എരുമത്തുരുത്തി സുരേഷ് (44), മേത്തല പോണത്ത് വിബിൻ (39), പുത്തൻചിറ എടട്ടുകുളം ഉഷാദ് (37) എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂർ എസ്.ഐ അജിത് കുമാർ, ക്രൈം സ്ക്വാഡ് എസ്.ഐ പി.സി. സുനിൽ, എ.എസ്.ഐമാരായ സി.ആർ. പ്രദീപ്, ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി, മിഥുൻ ആർ. കൃഷ്ണ, പ്രസാദ്, ജിനീഷ്, എ.ബി. നിഷാന്ത് എന്നിവരും തൃശൂർ റൂറൽ ഡാൻസാഫ് ടീമും സംയുക്​തമായാണ്​ പരിശോധന നടത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.