യു.ഡി.എഫ്​ ധർണ മാറ്റി

തൃശൂർ: സർക്കാറിന്‍റെ അവഗണനമൂലം തദ്ദേശ സ്ഥാപനങ്ങളിൽ വികസനം സ്തംഭിക്കുന്നെന്ന്​ ചൂണ്ടിക്കാട്ടി വ്യാഴാഴ്ച ജില്ലയിലെ 110 തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക്​ മുന്നിൽ യു.ഡി.എഫ്​ നടത്താൻ തീരുമാനിച്ചിരുന്ന ധർണ പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ചതായി ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരിയും കൺവീനർ കെ.ആർ. ഗിരിജനും അറിയിച്ചു. --------------- ദുരിതബാധിതരെ സഹായിക്കാൻ ഇറങ്ങണം -ഡി.സി.സി തൃശൂർ: ജില്ലയിലെ കാലവർഷക്കെടുതി നേരിടുന്ന കുടുംബങ്ങൾക്ക് സഹായമെത്തിക്കാൻ മണ്ഡലം, ബൂത്ത്​ കോൺഗ്രസ് കമ്മിറ്റികൾ അടിയന്തരമായി ഇടപെടണമെന്ന് ഡി.സി.സി പ്രസിഡന്‍റ്​ ജോസ് വള്ളൂർ ആവശ്യപ്പെട്ടു. രാജ്ഭവൻ ഘെരാവോ സമരത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ച ജില്ലയിൽ നടത്താൻ തീരുമാനിച്ച സമരം മാറ്റിവെച്ചതായും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.