തൃശൂർ: പ്രശസ്ത ആയുർവേദ ചികിത്സകനും വൈദ്യരത്നം ഗ്രൂപ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറുമായിരുന്ന അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസ്സ് ഓർമയായിട്ട് ആഗസ്റ്റ് അഞ്ചിന് രണ്ടുവർഷം തികയുന്നു. ഗുരുകുല രീതിയിൽ സംസ്കൃതത്തിലും ആയുർവേദ ചികിത്സയിലും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും പ്രാവീണ്യം നേടിയ അദ്ദേഹം അഷ്ടാംഗഹൃദയം ഹൃദിസ്ഥമാക്കിയിരുന്നു. പിതാവ് ഇ.ടി. നീലകണ്ഠൻ മൂസ്സ് സ്ഥാപിച്ച വൈദ്യരത്നം ഔഷധശാലയുടെ ചുമതല 21ാം വയസ്സിൽ എറ്റെടുത്തു. 1951ൽ വൈദ്യരത്നം നഴ്സിങ് ഹോമും 1976ൽ വൈദ്യരത്നം ആയുർവേദ കോളജും 1992ൽ ആയുർവേദിക് റിസർച്ച് സെന്‍ററും ചാരിറ്റി ഹോസ്പിറ്റലും അദ്ദേഹം തൈക്കാട്ടുശ്ശേരിയിൽ ആരംഭിച്ചു. മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ വൈദ്യരത്നം ട്രീറ്റ്മെന്‍റ് സെന്‍ററുകൾ ആരംഭിച്ച അദ്ദേഹത്തിന്‍റെ മേൽനോട്ടത്തിൽ ആരംഭിച്ച വൈദ്യരത്നം ആയുർവേദ ഫൗണ്ടേഷൻ കേന്ദ്ര സെന്‍റർ ഓഫ് എക്സലൻസ് പദവി ലഭിച്ച സ്ഥാപനമായി. ആയുർവേദ ഔഷധനിർമാണത്തിൽ യന്ത്രവത്കരണം സാധ്യമാക്കിയ മൂസ്സ് കഷായങ്ങളെ ഗുളികരൂപത്തിലാക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചു. തനിമ കൈവിടാതെ ആയുർവേദത്തിന് ആധുനിക മുഖച്ഛായ നൽകിയ അദ്ദേഹത്തിന് അക്ഷയ പുരസ്കാരം, കേന്ദ്ര രാഷ്ട്രീയ ആയുർവേദ ചികിത്സപീഠം ചികിത്സഗുരു പുരസ്കാരം, സ്വദേശി അവാർഡ് എന്നിവ ലഭിച്ചു. 2010ൽ പദ്മഭൂഷൺ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.