ഇരിങ്ങാലക്കുട: കനത്ത മഴയിൽ ഇരിങ്ങാലക്കുട നഗരസഭ 13ാം വാർഡിൽ ആസാദ് റോഡ് വേളാങ്കണ്ണി നഗർ പരിസരത്ത് വീടുകളുടെ പിറകിലായി കെട്ടിയിരുന്ന സംരക്ഷണഭിത്തി തകർന്ന് നാല് വീട് അപകടഭീഷണിയിൽ. പടമാടൻ പോൾ, കോട്ടോളി ആനി, അയ്യമ്പിള്ളി എൽസി, കടങ്ങോട് ആനി എന്നിവരുടെ വീടിന്‍റെ പിറകിലെ 12 അടിയോളം ഉയരമുള്ള സംരക്ഷണഭിത്തിയാണ് തിങ്കളാഴ്ച വൈകീട്ടോടെ തകർന്നുവീണത്. ഈ നാലു കുടുംബങ്ങളെയും ഇരിങ്ങാലക്കുട ബോയ്സ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നെതന്ന് വാർഡ് കൗൺസിലർ ബിജു പോൾ അക്കരക്കാരൻ അറിയിച്ചു. പൊറത്തിശ്ശേരി: പൊറത്തിശ്ശേരി കല്ലട ബസ് സ്റ്റോപ്പിന് സമീപം രമേശിന്‍റെ ഭാര്യ വിജയ പുത്തൂരിന്‍റെ വീടിന്‍റെ പിറകിലെ മതിൽ തകർന്നുവീണു. വലിയ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് നഗരസഭ വാർഡ് കൗൺസിലർ ഷാജുട്ടൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.