സി.പി.എം ബ്രാഞ്ച് സെക്രട്ടറി കീഴടങ്ങി

കൊടുങ്ങല്ലൂർ: സി.ഐ.ടി.യു പ്രതിഷേധവും അമർഷവും തുടരുന്നതിനിടെ പ്രതിയായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പൊലീസിൽ കീഴടങ്ങി. മതിലകം കെ.എസ്.ഇ.ബി സെക്ഷനിലെ ജീവനക്കാരും സി.ഐ.ടി.യു യൂനിയൻ അംഗങ്ങളുമായ സുഗതനെയും സന്തോഷിനെയും കൈയേറ്റം ചെയ്ത കേസിൽ പ്രതിയായ പതിയാശ്ശേരി സ്വദേശി സിയാദ് അലിയാണ്​ (51) മതിലകം പൊലീസിൽ കീഴടങ്ങിയത്. സി.പി.എം പതിയാശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ ഇയാൾക്ക് കോടതിയിൽനിന്ന് ജാമ്യം ലഭിച്ചു. കഴിഞ്ഞ മാർച്ച് എട്ടിനാണ് കേസിനാസ്പദമായ സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.