തൃശൂർ: കരയിലെയും കടലിലെയും കാറ്റിനെ കരുതിയിരിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരയിൽ മലയോര മേഖലകളെ വിറപ്പിച്ചു മുന്നോട്ടുപോകുന്ന ഗസ്റ്റാഡിനോ ചുഴലിയാണേൽ കാറ്റിന്‍റെ ഗതി തീരദേശ മേഖലയെ കേന്ദ്രീകരിച്ചു പോകുന്നെന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കടലിനകത്ത് ഉണ്ടാവുന്ന കാറ്റ് ഗൗരവ പ്രശ്നമായി മാറുകയാണ്. ട്രോളിങ് അവസാനിച്ചതോടെ മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പോകുന്നത് വെള്ളിയാഴ്ച വരെയെങ്കിലും നിരോധനംകൊണ്ടോ അഭിപ്രായപ്രകടനംകൊണ്ടോ നിർത്തിവെക്കണം. കടലിലെ കാറ്റ് വലിയ ഗൗരവ പ്രശ്നങ്ങളുണ്ടാക്കും. സ്വാഭാവികമായും മത്സ്യത്തൊഴിലാളികളുടെ ഉപജീവനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ ഗൗരവമായി പരിശോധിക്കുകയും ആവശ്യമായ ഘട്ടങ്ങളിൽ അത് പരിഹരിക്കാനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. വൈകീട്ട് ഏഴുമുതൽ രാവിലെ ഏഴുവരെ മലയോര മേഖലയിൽ യാത്ര ഒഴിവാക്കണം. വനത്തിലെ ട്രക്കിങ്ങും ബോട്ട് വിനോദയാത്രയും വടക്കൻ കേരളത്തിൽ കാണുന്ന ജലകടത്തും മൂന്നുദിവസത്തേക്ക് നിർത്തിവെക്കണം. വയനാട്, ഇടുക്കി, തൃശൂർ കോഴിക്കോട് ജില്ലകളിൽ ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളിലേക്കും ഒരോ സംഘത്തെകൂടി ലഭ്യമാക്കണമെന്ന് അപേക്ഷ നൽകിയിട്ടുണ്ട്. 15,000 സിവിൽ ഡിഫൻസ് ഫോഴ്സ് അടക്കം എല്ലാ ഫോഴ്സുകളും തയാറാക്കി നിർത്തിയിട്ടുണ്ട്. കാലാവസ്ഥ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ റവന്യൂ വകുപ്പ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം റവന്യൂ മന്ത്രിയുടെ തിരുവനന്തപുരത്തെ ഓഫിസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 8078548538 നമ്പറില്‍ വിളിക്കാം. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വില്ലേജ് ഓഫിസര്‍മാര്‍ക്ക് 25,000 രൂപ അനുവദിച്ചിട്ടുണ്ട്. ജില്ല, താലൂക്ക്, തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.