ശരിയുടെ പക്ഷത്തുള്ള നിൽപാണ്​ സാംസ്കാരിക പ്രവർത്തനം -മന്ത്രി രാജൻ

തൃശൂർ: ശരിയുടെ പക്ഷത്തുള്ള ധീരമായ ഉറച്ചുനിൽപാണ്​ യഥാർഥ സാംസ്കാരിക പ്രവർത്തനമെന്ന് മന്ത്രി കെ. രാജൻ. പീച്ചിയിൽ യുവകലാസാഹിതി സംസ്ഥാന ന്വചർ ക്യാമ്പിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി വിഷയങ്ങളിലും സാമൂഹിക പ്രശ്നങ്ങളിലും കാലത്തോട് നീതി പുലർത്തുന്നതാണ് യുവകലാസാഹിതിയുടെ നിലപാടുകൾ. 'ജാതിയല്ല മതമല്ല മനുഷ്യനാണ് പ്രധാനം' എന്ന ഒരു ദശാബ്ദം മുമ്പു മുതൽ യുവകലാസാഹിതി മുന്നോട്ടുവെച്ച മുദ്രാവാക്യം എന്നും പ്രസക്തമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ്​ ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി.കെ. പ്രഭു ക്ലാസെടുത്തു. ജനറൽ സെക്രട്ടറി ഇ.എം. സതീശൻ, ട്രഷറർ ടി.യു. ജോൺസൺ, ഡോ. വത്സലൻ വാതുശ്ശേരി, ഗീത നസീർ, പ്രഫ. എസ്. അജയൻ, ശാരദ മോഹൻ, സി.വി. പൗലോസ്, ലില്ലി തോമസ്, ഡോ. ഒ.കെ. മുരളീകൃഷ്ണൻ, വി. ആയിഷ ബീവി, കെ. ബിനു, അഷ്റഫ് കുറുവട്ടൂർ തുടങ്ങിയവർ സംസാരിച്ചു. 'ആവാസയോഗ്യമായ പ്രകൃതി ജന്മാവകാശം' എന്ന ആശയം മുൻ നിർത്തി രണ്ട്​ ദിനങ്ങളിലായി പീച്ചിയിൽ സംഘടിപ്പിച്ച സംസ്ഥാനതല ന്വചർ ക്യാമ്പ് പ്രകൃതി-പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്താണ് അവസാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.