ദേശീയ മാനേജ്‌മെന്‍റ് ഫെസ്റ്റ്: സഹൃദയ കോളജിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കൊടകര: സഹൃദയ കോളജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ‘മെറാക്കി 2022’ ദേശീയതല മാനേജ്‌മെന്റ് ഫെസ്റ്റില്‍ സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഓവറോള്‍ ചാമ്പ്യന്‍മാരായി. ഇരുപതോളം കോളജുകള്‍ പങ്കെടുത്ത മത്സരത്തില്‍ ബെസ്റ്റ് മാനേജ്‌മെന്റ് ടീം മത്സരത്തില്‍ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് നേടി. ഫിനാന്‍സ് ടീമില്‍ രണ്ടാം സ്ഥാനവും മാര്‍ക്കറ്റിങ് ടീമില്‍ മൂന്നാം സ്ഥാനവും ട്രഷര്‍ ഹണ്ടില്‍ മൂന്നാം സ്ഥാനവും സഹൃദയക്ക് ലഭിച്ചു. സ്‌പോട്ട് ഫോട്ടോഗ്രഫിയില്‍ രണ്ടാം സ്ഥാനം, ഫുട്‌ബാളില്‍ മൂന്നാം സ്ഥാനം എന്നിവയും നേടി. സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍നിന്ന് മാനേജ്‌മെന്‍റ്, കോമേഴ്‌സ് വിഭാഗങ്ങളില്‍ നിന്നായി 45 വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. മാനേജ്‌മെന്റ് ഇവന്റുകളായ ഹ്യുമന്‍ റിസോഴ്‌സ്, ഫിനാന്‍സ് ഗെയിമുകളില്‍ ആലുവ എസ്.സി.എം.എസ്, മാര്‍ക്കറ്റിങ് ഗെയിമില്‍ എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട്സ് കോളജ് എന്നിവര്‍ വിജയികളായി. മാനേജ്‌മെന്റ് ഇതര ഇവന്റുകളായ ട്രഷര്‍ ഹണ്ടില്‍ എസ്.സി.എം.എസും ഫൈവ്‌സ് ഫുട്‌ബാളില്‍ മണ്ണുത്തി ഡോണ്‍ ബോസ്‌കോ കോളജും സ്‌പോട്ട് മൊബൈല്‍ ഫോട്ടോഗ്രാഫിയില്‍ തൃശൂര്‍ ജോണ്‍ മത്തായി സെന്ററിലെ നിര്‍മല്‍ പ്രകാശും സ്‌പോട്ട് കൊറിയോഗ്രാഫിയില്‍ എയിംസ് കോളജ് ഓഫ് ലോയിലെ പവിത്രയും സമ്മാനര്‍ഹരായി. മാനേജ്‌മെന്റ് വിദഗ്ധനും ടെലിവിഷന്‍ അനലിസ്റ്റുമായ നിര്‍മല്‍ എബ്രഹാം, കില പ്രോജക്ട് കോഓഡിനേറ്റര്‍ ഡോ. അനൂപ നാരായണന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. കോളജ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഡോ. ഫാ. ജിനോ ജോണി മാളക്കാരന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഡയറക്ടര്‍ ഡോ. എ.പി. ജോര്‍ജ്, ഫാക്കല്‍റ്റി കോഓഡിനേറ്റര്‍മാരായ ഡോ. ഫാ. ബിനോയ് തോമസ്, രാഹുല്‍, ആന്റണി വിനോദ്, ഡോ. പി. ദിവ്യ, സ്റ്റുഡന്റ് കോഓഡിനേറ്റര്‍മാരായ നിഖില്‍ ജോര്‍ജ്, ജറില്‍ ജേക്കബ്, നവീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. TCM KDA 1 managment fest champions കൊടകരയില്‍ നടന്ന ദേശീയതല മാനേജ്‌മെന്റ് ഫെസ്റ്റില്‍ ഓവറോൾ ചാമ്പ്യന്‍മാരായ കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ടീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.