കളഞ്ഞ് കിട്ടിയ സ്വർണമാല ഉടമക്ക് നൽകി വിദ്യാർഥി

ചാലക്കുടി: കളഞ്ഞ് കിട്ടിയ സ്വർണമാല ഉടമക്ക് നൽകി ഏഴാം ക്ലാസ് വിദ്യാർഥി മാതൃകയായി. പോട്ട മൂന്നാം വാർഡിലെ കാളഞ്ചിറ കുളത്തിൽ കുളിക്കാൻ പോയ നോർത്ത് ചാലക്കുടി വാച്ചാലക്കൽ ജോയ്-സിനി ദമ്പതികളുടെ മകൻ അരുണിന്‍റെ ഒന്നേമുക്കാൽ പവൻ മാലയാണ്​ നഷ്ടപ്പെട്ടത്. പോട്ട മൂന്നാം വാർഡിലെ ബന്ധുവീട്ടിൽ വിരുന്ന്​ വന്ന വെട്ടുകടവ് സ്വദേശി കല്ലുപറമ്പിൽ ജാസ്മിന്റെ മകൻ ദീപക് കാളഞ്ചിറ കുളത്തിൽ കുളി കഴിഞ്ഞ് വരുമ്പോൾ റോഡിൽ എന്തോ തിളങ്ങുന്നതായി കണ്ടു. മാലയാണെന്ന് മനസ്സിലാക്കി പോക്കറ്റിലിട്ടു. ചാലക്കുടി ഗവ. ബോയ്സ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ദീപക്. ബന്ധുവീട്ടിൽനിന്ന്​ സ്വന്തം വീട്ടിലെത്തി മാല അമ്മയെ ഏൽപ്പിക്കുകയായിരുന്നു. ഈ വിവരം മൂന്നാം വാർഡ് കൗൺസിലർ വത്സൻ ചമ്പക്കരയെ അറിയിച്ചതിനെ തുടർന്ന് കൗൺസിലർ വാട്സ് ആപ് ഗ്രൂപ്പുകൾ വഴി ഉടമയെ കണ്ടെത്തി. നഗരസഭയിലേക്ക് വിളിപ്പിച്ച് ചെയർമാൻ എബി ജോർജിന്റെയും വൈസ് ചെയർമാൻ സിന്ധു ലോജു, വി.ഒ. പൈലപ്പൻ, ഷിബു വാലപ്പൻ, എം.എം. അനിൽകുമാർ എന്നിവരുടെയും സാന്നിധ്യത്തിൽ കൈമാറി. ദീപകിന്റെ അമ്മ ജാസ്മിൻ തൊഴിലുറപ്പ് തൊഴിലാളിയാണ്. TC MChdy - 3 ചാലക്കുടി നഗരസഭയിൽ വെച്ച് മാല ഉടമക്ക്​ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.