മദ്യശാല: സമരം ശക്തമാവുന്നു

മാള: വലിയപറമ്പിൽ ബിവറേജസ്​ കോർപറേഷൻ ഔട്ട്​ലെറ്റ് പുനഃസ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ മദ്യവിരുദ്ധ സമിതി പ്രകടനവും പൊതുയോഗവും നടത്തി. കൺവീനർ ബിനോയ് അതിയാരത്ത് ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി നേതാക്കളായ ടി.കെ. സലാം, ടി.എച്ച്. ഹൈദ്രോസ്, വി.എം. ഖാലിദ് എന്നിവർ സംസാരിച്ചു. ഹോളി ഗ്രെയ്സ് അക്കാദമി ജങ്​ഷനിൽനിന്ന്​ ആരംഭിച്ച പ്രകടനം വലിയപറമ്പ് ടൗണിൽ സമാപിച്ചു. വലിയപറമ്പിൽ ബിവറേജ് ഷോപ്പ് പുനഃസ്ഥാപനത്തിനെതിരെ മദ്യവിരുദ്ധ സമിതി പ്രകടനം നടത്തുന്നു TCM madhyavirudha Samithi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.