ഉന്നതവിജയം നേടിയവരെ അനുമോദിച്ചു

മറ്റത്തൂര്‍: പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍നിന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്, എ വണ്‍ നേടി വിജയിച്ചവരെ ചുങ്കാല്‍ ഗ്രാമീണവായനശാല അനുമോദിച്ചു. വായനശാല പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായിരുന്ന പി.വി. പൗലോസ് മാസ്റ്റര്‍, മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന സി.കെ. ഗോപിനാഥ് എന്നിവരുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങൾ നല്‍കിയാണ് വിദ്യാര്‍ഥികളെ അനുമോദിച്ചത്. കെ.കെ. രാമചന്ദ്രന്‍ എല്‍.എല്‍.എ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. സാമ്പത്തിക ശാസ്ത്രജ്ഞനും മാനേജ്‌മെന്റ് വിദഗ്​ധനുമായ ഡോ. ജസ്റ്റിന്‍ പോള്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മനോജ്കുമാര്‍, ഷൈനി ബാബു, ചാലക്കുടി ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്‍.എസ്. വിദ്യാധരന്‍, മറ്റത്തൂര്‍ ഗ്രന്ഥശാല നേതൃസമിതി കണ്‍വീനര്‍ ഹക്കിം കളിപ്പറമ്പില്‍, വായനശാല പ്രസിഡന്റ് കെ.എസ്. സന്തോഷ്, സെക്രട്ടറി വിജിത്ത് വര്‍ഗീസ്, വിലാസിനി ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. --------- ക്യാപ്ഷന്‍ TCM KDA 6 chungal vayanasala anumodhanam ചുങ്കാല്‍ ഗ്രാമീണ വായനശാല സംഘടിപ്പിച്ച അനുമോദന സമ്മേളനം കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.