വഴി പുഴയാവുന്നു; ദുരിതം പേറി നാട്ടുകാർ

മാള: മാള യഹൂദ ശ്മശാനത്തിന്​ സമീപം അമ്പലപറമ്പ് റോഡ് പുഴ സമാനമാവുന്നു. മഴ ശക്തമായാൽ ഇതുവഴി കാൽനട അസാധ്യമാവും. ഒരു കി.മീ. ദൂരം വരുന്ന റോഡ് പൂർണമായി വെള്ളത്തിലാണ്. റോഡിന്റെ അരികിൽ കാന നിർമാണം നടത്താത്തതാണ് കാരണം. നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ കനിഞ്ഞില്ലെന്ന് നാട്ടുകാർ പറയുന്നു. മെയിൽ റോഡിൽനിന്ന് മാലിന്യം ഒഴുകി വന്ന് വീടുകൾക്ക് മുന്നിൽ കെട്ടിക്കിടക്കുന്നുണ്ട്. നൂറോളം വീട്ടുകാരാണ് ദുരിതം പേറുന്നത്. പെയ്ത്തുവെള്ളം പാതക്കരികിലൂടെ മാള ചാലിലേക്കുള്ള തോടു വഴി ഒഴുക്കിവിടാനാവും. പഞ്ചായത്തിന്റെ മൂക്കിനു താഴെയുള്ള വാർഡിലാണീ റോഡ്. പരിഹാരം കാണേണ്ട ജനപ്രതിനിധി തിരിഞ്ഞുനോക്കുന്നി​െല്ലന്നും പരാതിയുണ്ട്. മാള യഹൂദ ശ്മശാനത്തിന്​ സമീപം അമ്പലപറമ്പ് റോഡിൽ ഒഴുകുന്ന വെള്ളം TCM puzha vazhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.