മതമൈത്രിയുടെ കാഹളമുയർത്തി ദേവാലയ സുവര്‍ണ ജൂബിലി ആഘോഷത്തിന്​ തുടക്കം

കോടാലി: മുരിക്കുങ്ങല്‍ സെന്റ് ജോസഫ്‌സ് ദേവാലയ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. കൊടകര സെന്‍റ്​ ജോസഫ്‌സ് ഫൊറോന വികാരി ഫാ. ഡേവിസ് കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ അശ്വതി വിബി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ. അസൈന്‍, പഞ്ചായത്ത് അംഗങ്ങളായ ലിന്റോ പള്ളിപറമ്പന്‍, ഗീത ജയന്‍, പത്തുകുളങ്ങര മഹല്ല് ഖത്തീബ് മുഹമ്മദ് സാജിദ് മന്നാനി, മുരിക്കുങ്ങല്‍ ശ്രീധര്‍മശാസ്ത ക്ഷേത്രം തന്ത്രി രാജേഷ് നമ്പൂതിരി, വികാരി ഫാ. ഫ്രാന്‍സന്‍ തന്നാടന്‍, ഫാ. തോമസ് കണ്ണമ്പിള്ളി, ഇടവക കേന്ദ്രസമിതി പ്രസിഡന്റ് ജോര്‍ജ് കൂനാംപുറത്ത്, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ടോമി പടിഞ്ഞാറന്‍കാരന്‍, കൈക്കാരന്‍മാരായ ബൈജു പള്ളിപ്പാടന്‍, ജിനു തുളുവത്ത്, മതബോധന പ്രധാനാധ്യാപകന്‍ ഷാജന്‍ ചേനത്തുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. മുന്‍വികാരിമാര്‍ പങ്കെടുത്തു. മാതൃവേദി അംഗങ്ങളുടെ മാര്‍ഗംകളി, കലാപരിപാടികള്‍ എന്നിവയുണ്ടായി. TCM KDA 5 church jubilee മുരിക്കുങ്ങല്‍ സെന്റ് ജോസഫ്‌സ് ദേവാലയ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ തിരി തെളിയിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.