ചാലക്കുടി: അതിതീവ്ര മഴ ഉണ്ടാകുന്ന സാഹചര്യത്തിൽ ഉടൻ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്താൻ ചാലക്കുടി നഗരസഭയിൽ നടന്ന അടിയന്തരയോഗം തീരുമാനിച്ചു. ബോയ്സ് സ്കൂൾ, കോട്ടാറ്റ് സ്കൂൾ, തിരുമാന്ധാംകുന്ന് ക്ഷേത്ര ഹാൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കാൻ തീരുമാനിച്ചു. നഗരസഭ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് ആരംഭിക്കും. ആംബുലൻസ്, ഹിറ്റാച്ചി, മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ പൂർണസമയവും സജ്ജമാക്കും. എമർജൻസി റെസ്പോൺസ് ടീം യോഗം ചൊവ്വാഴ്ച രാവിലെ നഗരസഭ ഓഫിസിൽ ചേരും. പൊലീസ്, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി, താലൂക്ക് ആശുപത്രി എന്നിവരുടെ സേവനം ഉറപ്പാക്കും. ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു. സനീഷ് കുമാർ ജോസഫ് എം.എൽ.എ, തഹസിൽദാർ എൻ. രാജു, നഗരസഭ വൈസ് ചെയർപേഴ്സൻ സിന്ധു ലോജു, പൊലീസ് ഇൻസ്പെക്ടർ സി.വൈ. ഡേവീസ്, ഫയർഫോഴ്സ് ഓഫിസർമാരായ ബിജു ആന്റണി, രതീഷ്, പരിസ്ഥിതി പ്രവർത്തകൻ എസ്.പി. രവി, നഗരസഭ എൻജിനീയർ എം.കെ. സുഭാഷ്, വില്ലേജ് ഓഫിസർമാരായ ശിവാനന്ദൻ, എം.ജെ. ആന്റു, കൗൺസിലർമാരായ ബിജു ചിറയത്ത്, കെ.വി. പോൾ, നിത പോൾ, ഷിബു വാലപ്പൻ, വൽസൻ ചമ്പക്കര, സൂസി സുനിൽ, ജോർജ് തോമസ്, റോസി ലാസർ, ടി.ഡി. എലിസബത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.