കൊടുങ്ങല്ലൂർ: സ്വാശ്രയ ഇന്ത്യയുടെ പ്രതീകം കൂടിയായ ഖാദി തുണിയിൽ തീർത്ത ദേശീയപതാകക്ക് പകരം ചൈനയുടെ പോളിസ്റ്റർ പതാക ഇറക്കുമതി ചെയ്ത് പ്രചരിപ്പിക്കാനുള്ള നീക്കം രാജ്യത്തിന്‍റെ സ്വാശ്രയ സമ്പദ്വ്യവസ്ഥ തകർക്കുന്നതാണെന്ന് ഗാന്ധിയൻ കലക്ടിവ് ജില്ല യോഗം അഭിപ്രായപ്പെട്ടു. രാജ്യത്തിന്‍റെ ജനാധിപത്യ പരമാധികാരത്തെ കോർപറേറ്റ് വിപണിക്ക് അടിയറവ് വെക്കുന്ന ദേശവിരുദ്ധതക്കാണ് സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികാഘോഷ വേളയിൽ ബി.ജെ.പി സർക്കാർ കുട പിടിക്കുന്നതെന്നും കുറ്റപ്പെടുത്തി. കോർപറേറ്റ് ദാസന്മാരായ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ബദലായി ജനപക്ഷ രാഷ്ട്രീയം ഉയർത്തി കൊണ്ടുവരിക എന്ന മുദ്രാവാക്യവുമായി ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് ഒമ്പത് മുതൽ സ്വതന്ത്ര്യദിനം വരെ പയ്യന്നൂരിൽ നടത്തുന്ന സ്വരാജ് സത്യഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. ജില്ല കൺവീനർ ഇ.കെ. സോമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ ഇസാബിൻ അബ്ദുൽ കരീം, സംസ്ഥാന കമ്മിറ്റി അംഗം ഉദയ് കുമാർ മേനോൻ, ടി.എം. കുഞ്ഞുമൊയ്തീൻ, കെ.എച്ച്. ശശികുമാർ, കെ.എ. ആനന്ദവല്ലി, നൗഷാദ് പുല്ലൂറ്റ്, നജു ഇസ്മയിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.