കരുവന്നൂർ ബാങ്ക്​ ബി.ജെ.പി ഉപരോധിച്ചു

ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക്​ തട്ടിപ്പ്​ സി.ബി.ഐ അന്വേഷിക്കുക, മുഴുവൻ സഹകാരികൾക്കും പണം നൽകുക, നാലുപേരുടെ മരണത്തിന്​ കൊലക്കുറ്റത്തിന് കേസെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ബാങ്ക് ഹെഡ് ഓഫിസ് ഉപരോധിച്ചു. ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് അഡ്വ. കെ.കെ. അനീഷ് കുമാർ, വൈസ് പ്രസിഡന്‍റ് കവിത ബിജു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, കെ.സി. വേണു, സുനിൽ തളിയപറമ്പിൽ, സണ്ണി കവലക്കാട്ട്, രാമചന്ദ്രൻ കോവിൽപറമ്പിൽ, രമേഷ് അയ്യർ, ടി.കെ. ഷാജു, ആർച്ച അനീഷ് കുമാർ, ടി.ഡി. സത്യദേവ്, സന്തോഷ് ബോബൻ, സൽഗു തറയിൽ, ബൈജു കൃഷ്ണദാസ്, ജോജൻ കൊല്ലാട്ടിൽ, ലിഷോൺ ജോസ് കട്ട്ളാസ്, എം.വി. സുരേഷ്, വിൻസെന്റ് കണ്ടംകുളത്തി, മായ അജയൻ, സരിത സുഭാഷ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.