കൊടുങ്ങല്ലൂർ: കരുണ ചാരിറ്റബിൾ ട്രസ്റ്റ് നിർധന രോഗികൾക്ക് നൽകുന്ന ചികിത്സ സഹായ പദ്ധതിയുടെ രണ്ടാംഘട്ട ടോക്കൺ വിതരണം രക്ഷാധികാരി അബ്ദുറഹ്മാൻ കളപ്പറമ്പത്ത് നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ പുന്നിലത്ത് അധ്യക്ഷത വഹിച്ചു. മഹല്ല് ഖതീബ് അബ്ദുൽ ഹമീദ് സഅദി പ്രഭാഷണം നടത്തി. കോഓഡിനേറ്റർ ബാബു പുന്നിലത്ത് പദ്ധതി വിശദീകരിച്ചു. ഇല്ലിച്ചോട് ഇമാം ഹാഫിള് ആരിഫ് സഖാഫി പ്രാർഥന നിർവഹിച്ചു. സെക്രട്ടറി മൂസ പുന്നിലത്ത് സ്വാഗതവും ജോയന്റ് െസക്രട്ടറി ഷെഫീർ മാനങ്കേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.