ചാലക്കുടി: ചാലക്കുടിപ്പുഴ പാലത്തിന് മുകളിൽ രാത്രി കാർ തടഞ്ഞുനിർത്തി തട്ടിയെടുത്ത കേസിൽ നാലുപേരെ അറസ്റ്റ് ചെയ്തു. കടവല്ലൂർ പുത്തൻപറമ്പിൽ അനൂപ് (30 ), കോട്ടപ്പുറം ചീനിവിള ആഷ്ലിൻ (24), ആലങ്ങാട്ട് പുതുവ വീട്ടിൽ ജോസഫ്, വെളിയത്തടൽ ചെത്തിയേടത്ത് ഷുഹൈബ് (22) എന്നിവരാണ് അറസ്റ്റിലായത്. ഇവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം. ബംഗളൂരുവിൽനിന്ന് ബിസിനസ് ആവശ്യം കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് മുവാറ്റുപുഴ സ്വദേശികൾ സഞ്ചരിച്ചിരുന്ന എർട്ടിക കാറാണ് ഇവർ തട്ടിയെടുത്തത്. കുഴൽപണം കൊണ്ടുപോകുന്ന കാറാണിതെന്ന് തെറ്റിദ്ധരിച്ചാണ് തട്ടിയെടുത്തത്. പിന്നീട് ഡോറും സീറ്റുകളും കുത്തിപ്പൊളിച്ച നിലയിൽ കാർ മാള പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ വഴിയിൽനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൽ എസ്.എച്ച്.ഒ കെ.എസ്. സന്ദീപ്, എസ്.ഐ. സിദ്ദീഖ് അബ്ദുൽ ഖാദർ, സജി വർഗീസ്, ജിനു മോൻ, എ.എസ്.ഐമാരായ സി.എ. ജോബ്, സതീശൻ മഠപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, സി.പി.ഒമാരായ സിൽജോ, റെജി, ഷിജോ തോമസ് എന്നിവർ ഉണ്ടായിരുന്നു. TC MChdy - 2 Arest suhaib: ഷുഹൈബ് TC MChdy - 2 Arest Joseph: ജോസഫ് TCMch dy - 2 Arest Ashlin: ആഷ്ലിൻ TCMChdy - 2 Arest Anoop: അനൂപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.