റവന്യൂ കലോത്സവം: തൃശൂര്‍ ജേതാക്കള്‍

തൃശൂര്‍: സംസ്ഥാന റവന്യൂ കല-കായിക മത്സരങ്ങളിൽ തൃശൂര്‍ ജേതാക്കളായി. ഇരു വിഭാഗങ്ങളിലായി 311 പോയന്‍റാണ് ജില്ല നേടിയത്. 215 പോയന്‍റ്​ നേടി കണ്ണൂര്‍ രണ്ടാമതെത്തി. 203 പോയന്‍റോടെ കോട്ടയമാണ് മൂന്നാമത്. മൂന്നു ദിവസങ്ങളില്‍ നാലു വേദികളിലായാണ് കലോത്സവം അരങ്ങേറിയത്. 39 മത്സര ഇനങ്ങളാണ് ഉണ്ടായിരുന്നത്. ജില്ല കലക്ടർമാർ ഉള്‍പ്പെടെയുള്ളവര്‍ മത്സരങ്ങളില്‍ പങ്കെടുത്തു. (ജില്ല: കലാമേള, കായികമേള, ആകെ പോയന്‍റ്​ ക്രമത്തിൽ) 1. തൃശൂർ- 272+39 = 311 2. കണ്ണൂർ- 176+39 = 215 3. കോട്ടയം - 163+40=203 4. വയനാട്​ - 182+20=202 5. മലപ്പുറം -125+65=190 6. ആലപ്പുഴ- 175+2=177 7. എറണാകുളം- 146+26=172 8. കോഴിക്കോട്​ - 140+13=153 9. കാസർകോട്​​ - 132+17=149 10. ഇടുക്കി - 112+26=138 11. തിരുവനന്തപുരം - 99+38=137 12. പത്തനംതിട്ട 89+16=105 13. കൊല്ലം - 100+3=103 14. പാലക്കാട്​ - 77+5=82 tr kalolsavam സംസ്ഥാന റവന്യൂ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ തൃശൂർ ജില്ല ടീം മന്ത്രി കെ. രാജൻ, കലക്ടർ ഹരിത വി. കുമാർ എന്നിവർക്കൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.