ആമ്പല്ലൂര്‍: ദേശീയപാത പുതുക്കാട് സിഗ്‌നലില്‍ ടെംപോ ട്രാവലര്‍ മറിഞ്ഞ് ഏഴുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. ചാലക്കുടി ഭാഗത്തേക്കുപോയ പിക്അപ് വാനുമായി കൂട്ടിയിടിച്ചാണ് നിറയെ യാത്രക്കാരുമായി വന്ന വാൻ മറിഞ്ഞത്. ആരുടേയും പരിക്ക് ഗുരുതരമല്ല. യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. കോഴിക്കോട്ടുനിന്നുവന്നിരുന്ന പുതുക്കാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ട്രാവലറാണ് അപകടത്തിൽപെട്ടത്. മറിഞ്ഞ വാഹനത്തിന്റെ സൈഡ് ഗ്ലാസ് മാറ്റിയാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.