രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം: എൻ.ജി.ഒ അസോ. പ്രതിഷേധിച്ചു

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം: എൻ.ജി.ഒ അസോ. പ്രതിഷേധിച്ചു തൃശൂർ: രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസും ജീവനക്കാരെയും ആക്രമിച്ചതിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ തൃശൂർ താലൂക്ക് ഓഫിസിനുമുന്നിൽ പ്രതിഷേധസംഗമം നടത്തി. ജില്ല പ്രസിഡന്‍റ് എം.ഒ. ഡെയ്സൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്‍റ് മൃദുൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സന്തോഷ് തോമസ്​, സംസ്ഥാന ഓഡിറ്റർ ഷെല്ലി ജേക്കബ്, ബ്രാഞ്ച് ഭാരവാഹികളായ കെ. കൃഷ്ണദാസ്​, പി.ആർ. ദിനി, പി.യു. മനു, വി. ജസ്റ്റിൻപോൾ, റോയ് ചെമ്മണ്ട, രജനി ഗോപിനാഥ മേനോൻ, എം.എൻ. രാധാമണി എന്നിവർ സംസാരിച്ചു. അയ്യന്തോൾ കലക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.ജി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്‍റ് ഷാജോ മാളിയേക്കൽ അധ്യക്ഷത വഹിച്ചു. ജില്ല വൈസ്​ പ്രസിഡന്‍റ് ഐ.വി. സെബാസ്റ്റ്യൻ, സംസ്ഥാന കമ്മിറ്റി അംഗം പി.യു. ശ്രീകുമാർ, ജില്ല വനിത ഫോറാം കൺവീനർ കെ.എസ്. ബിന്ദു, സംസ്ഥാന ഓഡിറ്റർ കെ.എൻ. സുനിൽകുമാർ, കെ.ടി. ജയേഷ്, പി.എസ്. ഷെമീർ, പി.എ. ദീപു, വിനോജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.