തൃശൂര്‍: കേരളത്തിലെ കൗണ്‍സിലർമാരുടെയും ട്രെയിനർമാരുടെയും സംഘടനയായ കേരള കൗണ്‍സലേഴ്‌സ് ആന്‍ഡ് ട്രെയിനേഴ്‌സ് ട്രേഡ് യൂനിയൻ ജില്ല കണ്‍വെന്‍ഷന്‍ ശനിയാഴ്ച രാവിലെ 9.30ന് മാരാര്‍ റോഡിലെ വേ ട്യൂണര്‍ അക്കാദമിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കൗണ്‍സലിങ്, ട്രെയിനിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ തൊഴില്‍ സംരക്ഷണവും അര്‍ഹമായ വേതനവും ഉറപ്പുവരുത്തുകയാണ് സംഘടനയുടെ ലക്ഷ്യം. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. വാര്‍ത്തസമ്മേളനത്തില്‍ ബിജു ബാലഗോപാല്‍, കെ.എ. മണികണ്ഠന്‍, സി.എഫ്. വിപിന്‍, റിഷ റഷീദ്, എ.ജെ. അജല്‍ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.