തൃശൂര്‍: കേന്ദ്ര സര്‍ക്കാര്‍ യുവാക്കളോട് കാണിച്ചത് വാഗ്ദാന ലംഘനമാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. അഗ്നിപഥിനെതിരെ ഇടതുപക്ഷ യുവജന കൂട്ടായ്മയായ എല്‍.ഡി.വൈ.എഫിന്റെ നേതൃത്വത്തില്‍ തെക്കെ ഗോപുരനടയില്‍ സംഘടിപ്പിച്ച പ്രതിഷേധസായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലക്ഷക്കണ ക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയവര്‍ പട്ടാളത്തില്‍ നിലവിലുണ്ടായിരുന്ന തൊഴില്‍ പോലും ഇല്ലാതാക്കുകയാണ്. ജനങ്ങളെ വഞ്ചിക്കുന്നതിൽ ഒന്നാംസ്ഥാനത്താണ് കേന്ദ്ര സർക്കാർ. ഇതിനുള്ള ഏറ്റവും പ്രധാന തെളിവാണ് അഗ്നിപഥ് പദ്ധതി. ഓരോ റാലിയിലും എത്തുന്ന പതിനായിരങ്ങളെ കഠിന മത്സരങ്ങളിലൂടെ റിക്രൂട്ട് ചെയ്ത് അവർക്ക് പരിശീലനം നല്‍കി നാലു വർഷം കഴിഞ്ഞാൽ തെരുവിലിറക്കുകയാണോ ചെയ്യേണ്ടത്. ഇന്ത്യൻ പട്ടാളത്തെ അപമാനിക്കുന്നതിന് തുല്യമാണിത്. ഇന്ത്യൻ പട്ടാളത്തെ മതനിരപേക്ഷതയുടെ വലിയ അടയാളമായാണ് കരുതുന്നത്. ആധുനിക യുദ്ധ ഉപകരണങ്ങൾ പരിശീലിപ്പിച്ചവരെ തെരുവിലേക്ക് ഇറക്കി വിടുന്നത് ഏതുതരത്തിലുള്ള രാജ്യസ്നേഹമാണ്. ഈ നടപടി വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി എൻ.വി. വൈശാഖൻ അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി പ്രസാദ് സംസാരിച്ചു. എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്‍റ് ബിനോയ് ഷബീർ, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ്, ജില്ല പ്രസിഡന്‍റ് ആർ.എൽ. ശ്രീലാൽ, കെ.എസ്. സെന്തിൽ കുമാർ, നിഖില, ആന്റോ ജോസ്, സി.ജെ. ജിനോയ്, അജി ഫ്രാൻസിസ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.