കെ. മോഹനൻ കാർഷിക സംസ്കൃതി ജില്ലതല ഉദ്ഘാടനം ഇന്ന് അന്തിക്കാട്: വി.കെ. മോഹനൻ കാർഷിക സംസ്കൃതി ജില്ലതല കൃഷി ഇറക്കൽ ഉദ്ഘാടനം താന്ന്യത്ത് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നടക്കുമെന്ന് സി.പി.ഐ നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ. മുരളീധരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൃഷി ഇറക്കൽ കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കാർഷിക സംസ്കൃതി ചെയർമാനും മുൻ മന്ത്രിയുമായ വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിക്കും. കാർഷിക സംസ്കൃതി ലോഗോ പ്രകാശനം മന്ത്രിയുമായി ചേർന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് നിർവഹിക്കും. നടീൽ വസ്തുക്കൾ സി.സി. മുകുന്ദൻ എം.എൽ.എ വിതരണം ചെയ്യും. സി.പി.ഐ ജില്ല കൗൺസിൽ അംഗം കെ.പി. സന്ദീപ്, കൺവീനർ വിൽസൻ പുലിക്കോട്ടിൽ, കോഓഡിനേറ്റർ ബാബു വിജയകുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.