അന്നമനട: വാതിൽപടി സേവനത്തിന് കില നൽകുന്ന പരിശീലനം യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ ബഹിഷ്കരിച്ചു. വാർഡുകൾ തോറും രണ്ട് അംഗങ്ങളെ നിയോഗിക്കുന്നതിൽ പ്രസിഡന്‍റ് രാഷ്ട്രീയ താൽപര്യത്തിൽ സി.പി.എം അംഗങ്ങളെയാണ് തെരഞ്ഞെടുത്തതെന്ന് ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. വൈസ് പ്രസിഡന്‍റ് ടെസി ടൈറ്റസ്, കെ.കെ. രവി നമ്പൂതിരി, കെ.എ. ഇക്ബാൽ, ഡേവിസ് കുര്യൻ, സി.കെ. ഷിജു, ആനി ആന്‍റു, ലളിത ദിവാകരൻ എന്നിവരാണ് ഇറങ്ങിപ്പോയത്. എന്നാൽ, യു.ഡി.എഫിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എൽ.ഡി.എഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.