തൃശൂർ: തൃശൂർ ജില്ല വിദ്യാഭ്യാസ ഓഫിസ്, വടക്കാഞ്ചേരി, ചേർപ്പ് ഉപജില്ല വിദ്യാഭ്യാസ ഓഫിസുകൾ എന്നിവിടങ്ങളിൽ 'ഓപറേഷൻ ജ്യോതി' പേരിൽ സംസ്ഥാന വിജിലൻസ് മിന്നൽ പരിശോധന നടത്തി. എയ്ഡഡ് സ്കൂൾ അധ്യാപക, അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട സെക്ഷനുകളിൽ വ്യാപക അഴിമതി നടക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായായിരുന്നു മിന്നൽ പരിശോധന നടത്തിയത്. ചെറിയ ക്രമക്കേടുകൾ മാത്രമാണ് കണ്ടെത്താനായതെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. കൂടുതലായും ഓഫിസ് രജിസ്റ്റർ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടായിരുന്നു. അധ്യാപക നിയമത്തിന് പുറമെ സ്കൂളുകളിലേക്ക് നൽകുന്ന ഗ്രാന്‍റ്, ഇൻക്രിമെന്‍റ് അനുവദിക്കുന്നത്, പി.എഫ് രജിസ്റ്റർ, കാഷ് ഡിക്ലറേഷൻ എന്നീ കണക്കുകളിലായിരുന്നു കൂടുതൽ പരിശോധന. വെള്ളിയാഴ്ച രാവിലെ 11 മുതൽ തുടങ്ങിയ പരിശോധന വൈകീട്ടുവരെ നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.