കൊലപാതകശ്രമം: പ്രതിക്ക് രണ്ട് വര്‍ഷം കഠിന തടവും പിഴയും

തൃശൂർ: ആല്‍ത്തറയില്‍ പത്രം വായിച്ചുകൊണ്ടിരുന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിന തടവും 60,000 രൂപ പിഴയടക്കാനും വിധി. ഇഞ്ചമുടി ചെറിയകനാല്‍ കുന്നത്തുള്ളി പണിക്കൻ വീട്ടിൽ സന്തോഷിനെതിരെ (47) ആണ് തൃശൂർ പ്രിൻസിപ്പൽ അസി. സെഷൻസ് ജഡ്ജ് എം.കെ. ഗണേഷ് ശിക്ഷ വിധിച്ചത്. ഇഞ്ചമുടി ചെറിയകനാൽ കുന്നത്തുള്ളി റസാക്കിനെയാണ് മുന്‍വൈരാഗ്യത്താല്‍ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പിഴ സംഖ്യയില്‍നിന്ന് 50,000 രൂപ പരിക്കേറ്റ റസാക്കിന് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടുതല്‍ തടവ് അനുഭവിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.