തൃശൂർ: സംഘടന തെരഞ്ഞെടുപ്പ് ജില്ലയിൽ കോൺഗ്രസിന്‍റെ പ്രവർത്തനങ്ങൾക്ക് പുത്തൻ ഉണർവേകുമെന്ന് ജില്ല വരണാധികാരി പോൾ ദേവരാജ് അഹിയ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ആദ്യപടിയായി പ്രാഥമിക അംഗങ്ങളുടെ പട്ടിക പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ചുചേർത്ത ജില്ലയിലെ പ്രധാന നേതാക്കളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പോൾ ദേവരാജ്. ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. ആര്യാടൻ ഷൗക്കത്ത്, ഒ. അബ്ദുറഹിമാൻകുട്ടി, പി.എ. മാധവൻ, എം.പി. വിൻസെന്‍റ്, അനിൽ അക്കര, പത്മജ വേണുഗോപാൽ, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി, എൻ.കെ. സുധീർ, ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, എ. പ്രസാദ്, ഷാജി കോടങ്കണ്ടത്ത്, ഐ.പി. പോൾ, സി.ഒ. ജേക്കബ്, നിജി ജസ്റ്റിൻ, എം.കെ. അബ്ദുസ്സലാം, വിൻസെന്‍റ് കാട്ടൂക്കാരൻ, എൻ.എസ്. വർഗീസ്, സി.എസ്. രവീന്ദ്രൻ, വി.എ. അബ്ദുൽ കരീം, കെ. ഗോപാലകൃഷ്ണൻ, ലീലാമ്മ തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.