മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ നിലവാരം ഉയരണം -മന്ത്രി കെ. രാധാകൃഷ്ണൻ

തിരുവില്വാമല: പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളും പഠന നിലവാരവും ഉയർന്നതോടെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ നിലവാരം ഉയരേണ്ടത്​ അനിവാര്യമായിരിക്കുകയാണെന്ന്​ മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. പട്ടികജാതി വികസന വകുപ്പിന് കീഴിലെ മോഡൽ റെസിഡൻഷ്യൻ സ്കൂളുകളിലെ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ചേലക്കര മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. പത്മ അധ്യക്ഷത വഹിച്ചു. ജില്ല പട്ടികജാതി വികസന ഓഫിസർ ലിസ ജെ. മങ്ങാട്ട്, ജില്ല പഞ്ചായത്ത്​ അംഗം ദീപ എസ്. നായർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്​ അംഗം എൻ. ആശാദേവി, സ്കൂൾ പ്രധാനാധ്യാപകൻ ടി.ജി. സജി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.