കാഞ്ഞാണി: മണലൂർ പഞ്ചായത്ത് ടൂറിസം വികസന പദ്ധതികളുടെ ഭാഗമായി കണ്ടള്ളാംകടവിലെ സൗഹൃദതീരത്ത് സ്പീഡ് ബോട്ട്, ശിക്കാര കൈറ്റിങ്, പെഡൽ ബോട്ട് സർവിസ് വ്യാഴാഴ്ച തുടങ്ങുമെന്ന് മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. ജോൺസൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. ഒന്നര കോടിയോളം രൂപയുടെ വികസന പ്രവർത്തനമാണ് സൗഹൃദതീരത്ത് നടപ്പാക്കുന്നത്. ഓപൺ ജിം, കുട്ടികളുടെ പാർക് നവീകരണം, നടപ്പാത ടൈൽ വിരിക്കൽ എന്നിവ നടക്കും. പുഴയോരത്തുകൂടെ അര കിലോ മീറ്റർ നടപ്പാത ഒരുക്കുന്നുണ്ട്. പടിപ്പുര, റെയിൻ ഷെൽട്ടർ, ഭക്ഷണശാലകൾ, പവലിയന് അഭിമുഖമായി പുഴയിൽ സ്റ്റേജ് എന്നിവ എം.പി ഫണ്ട് ഉപയോഗിച്ച് നിർമിക്കും. നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. ഒഴിവ് ദിനത്തിൽ എത്തുന്നവരുടെ വാഹനപാർക്കിങ്ങിന് സൗകര്യമൊരുക്കും. പഞ്ചായത്തംഗങ്ങളായ ഷോയ് നാരായണൻ, രാഗേഷ് കണിയാംപറമ്പിൽ, മിനി അനിൽകുമാർ, പുഷ്പ വിശ്വംഭരൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.