അധ്യാപക സംഗമം

കുന്നംകുളം: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ചൊവ്വന്നൂർ സെന്‍റ് മേരീസ് സ്കൂളിൽ നടന്ന സംഗമം നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ സൗമ്യ അനിലൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ സിൻസി ജോർജ്, കുന്നംകുളം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ വി.കെ. നാസർ, എച്ച്.എം ഫോറം കൺവീനർ ഡെന്നി ഡേവിഡ്, പി.ടി.എ പ്രസിഡന്‍റ് വേണുഗോപാലൻ, ചൊവ്വന്നൂർ ബി.പി.സി പി. ബിന്ദു എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ കൃപ സ്വാഗതവും സി.ആർ.സി കോഓഡിനേറ്റർ പ്രതീഷ് മൂലേപ്പാട് നന്ദിയും പറഞ്ഞു. യു.പി വിഭാഗത്തിലെ വിവിധ വിഷയങ്ങളിലായി ഇരുനൂറോളം അധ്യാപകരാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.