കൊടുങ്ങല്ലൂർ: ഉദ്ഘാടനം കഴിഞ്ഞ് ഏഴുവർഷങ്ങൾ കഴിഞ്ഞിട്ടും ബൈപാസിൽ വഴി വിളക്കുകൾ സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്നവരെയും പിന്തുണ നൽകുന്നവരെയും അധിക്ഷേപിച്ച് നഗരസഭ ഭരണാധികാരികൾ നടത്തിയ വാർത്തസമ്മേളനം സ്വന്തം വീഴ്ചകൾ മൂടിവെക്കാനുള്ള നാടകം മാത്രമാണെന്നും തുടർച്ചയായി നുണകൾ പറഞ്ഞ് ജനങ്ങളെ ബോധപൂർവം കബളിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നും നഗരസഭയിലെ ഏക കോൺഗ്രസ് കൗൺസിലറായ വി.എം. ജോണി. സർവിസ് റോഡിനോട് ചേർന്നുള്ള പോസ്റ്റുകളിലെങ്കിലും ലൈറ്റിടാൻ നഗരസഭ തയാറായില്ലെങ്കിൽ ഈ വിഷയത്തിൽ ബി.ജെ.പി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന നിലപാടിൽ എന്ത് സമ്മർദമുണ്ടായാലും മാറ്റമുണ്ടാകില്ല. മുസിരിസ് സൗന്ദര്യവത്കരണത്തിനായി ടൂറിസം വകുപ്പിൽനിന്ന് ലഭിച്ച 3.60 കോടിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി ബൈപാസ് വൈദ്യുതീകരണത്തിനായി 2.20 കോടി രൂപക്ക് ടെൻഡർ നൽകി സാധന സാമഗ്രികൾ വാങ്ങി കാട് കയറി നശിക്കാൻ ഇട്ടതല്ലാതെ അവ സ്ഥാപിക്കുന്നതിന് നടപടിക്രമങ്ങൾ യഥാസമയം പൂർത്തിയാക്കാൻ നഗരസഭക്ക് കഴിഞ്ഞില്ല. രണ്ട് കോടിയിൽപരം രൂപയുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായത്. നഗരസഭ ഭരണനേതൃത്വവും സ്ഥലം എം.എൽ.എയും ഇതിന് മറുപടി പറയണം. മേത്തല മണ്ഡലം കോൺഗ്രസ് കമ്മറ്റിയും അയ്യാരിൽ അബ്ദുൽ ലത്തീഫ് സ്മൃതി കൂട്ടായ്മയും നടത്തിവരുന്ന സമരങ്ങൾ 120 ദിവസത്തിലേറെയായി. ഈ സാഹചര്യത്തിലാണ് ചെയർമാനും വൈസ് ചെയർമാനുമെതിരെ അവിശ്വാസം കൊണ്ടുവന്നാൽ പിന്തുണക്കാമെന്ന തീരുമാനം കൈക്കൊണ്ടത്. ജോണിയുടെ നിലപാടിനെ പിന്തുണക്കുന്നതായി കൊടുങ്ങല്ലൂർ, മേത്തല മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ഭാരവാഹികളായ ഇ.എസ്. സാബു, ജോഷി ചക്കമാട്ടിൽ എന്നിവരും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.