കൊടകര: ബാലസംഘം വേനല്‍തുമ്പി പരിശീലന ക്യാമ്പിന് മനക്കുളങ്ങരയില്‍ തുടക്കമായി. സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍ ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി.ആര്‍. പ്രസാദന്‍ അധ്യക്ഷത വഹിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, ബാലസംഘം ജില്ല സെക്രട്ടറി അമല സി. സുരേഷ്, പരിശീലകരായ അഡ്വ. കെ.വി. ബാബു, സുരേഷ് പി. കുട്ടന്‍, അനഘ ബാബു, സംഘാടക സമതി കണ്‍വീനര്‍ സി.എം. ബബീഷ്, ജൂലിയറ്റ്, കെ.വി. നൈജോ, പി.സി. സുബ്രന്‍ എന്നിവര്‍ സംസാരിച്ചു. കൊടകര, ചാലക്കുടി, ഒല്ലൂര്‍, മണ്ണുത്തി, തൃശൂര്‍ ഏരിയ കമ്മിറ്റികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 90 കുട്ടികളാണ് അഞ്ച് ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.