മക്കളെ കിണറ്റിലെറിഞ്ഞു​ കൊന്ന കേസ്​: മാതാവ്​ കുറ്റക്കാരി

ഇരിങ്ങാലക്കുട: മക്കളെ കിണറ്റിലെറിഞ്ഞ്​ കൊന്നശേഷം ആത്മഹത്യക്ക്​ ശ്രമിച്ച കേസിൽ മാതാവ്​ പുല്ലൂർ ഊരകം പൂത്തുപറമ്പിൽ ജിതേഷിന്‍റെ ഭാര്യ അമ്പിളി (34) കുറ്റക്കാരിയാണെന്ന്​ ഇരിങ്ങാലക്കുട അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി കെ.എസ്. രാജീവ് വിധിച്ചു. ശിക്ഷ 17ന്​ വിധിക്കും. കുടുംബ കലഹത്തെ തുടർന്ന് 2014 ജനുവരി 11ന് രാത്രി 7.30നാണ്​ അമ്പിളി വീടിനടുത്തുള്ള കിണറ്റിൽ മക്കളായ ലക്ഷ്മി (നാല്​), ശ്രീഹരി (ഒന്നര) എന്നിവരെ എറിഞ്ഞ്​ കൊലപ്പെടുത്തുകയും കിണറ്റിൽ ചാടി ആത്മഹത്യക്ക്​ ശ്രമിക്കുകയും ചെയ്തത്​. ഇരിങ്ങാലക്കുട പൊലീസ് സബ് ഇൻസ്പെക്ടർ ടി.ജി. ദിലീപ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ ആർ. മധു, ടി.എസ്. സിനോജ് എന്നിവരാണ്​ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന്​ വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വ. ജിഷ ജോബി എന്നിവർ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.