എൻ.സി.പി ജില്ല നേതൃപരിശീലന ക്യാമ്പ്

നാളെ മുതൽ തൃശൂർ: എൻ.സി.പി ജില്ല നേതൃ പരിശീലന ക്യാമ്പ് ശനി, ഞായർ ദിവസങ്ങളിൽ ഒല്ലൂർ ശ്രീഭവനം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതിന് ജില്ല പ്രസിഡന്‍റ്​ മോളി ഫ്രാൻസിസ് പതാക ഉയർത്തും. സംസ്ഥാന പ്രസിഡന്‍റ്​ പി.സി. ചാക്കോ ക്യാമ്പ്​ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ശശീന്ദ്രൻ, തോമസ് കെ. തോമസ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. 300 പ്രതിനിധികൾ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ. രാജൻ, ജില്ല പ്രസിഡന്‍റ്​ മോളി ഫ്രാൻസിസ്​, ഷിജു കീടായി, റോയ്​ പെരിഞ്ചേരി എന്നിവർ പ​ങ്കെടുത്തു. -----------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.