പമ്പ: ശബരിമല ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കേരള പൊലീസ് സ്ഥാപിച്ച പമ്പ പൊലീസ് കൺട്രോൾ മുറിക്ക് മുന്നിലെ സി.സി ടി.വി കാമറ കല്ലെറിഞ്ഞ് തകർത്ത യുവാവ് അറസ്റ്റിൽ. ളാഹ പെരുനാട് വെട്ടിക്കോട്ടിൽ വിഷ്ണുവാണ് (19) പമ്പ പൊലീസിന്റെ പിടിയിലായത്. പമ്പ ത്രിവേണിയിൽ 26 ന് വൈകീട്ട് അഞ്ചോടെ പൊലീസ് കൺട്രോൾ റൂമിനു മുൻവശത്തെ കാമറ മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് പ്രതിയുടെ അതിക്രമമുണ്ടായത്.
ഗോവണിയിൽനിന്ന് കാമറ മാറ്റിസ്ഥാപിക്കുന്ന ജോലിയിലേർപ്പെട്ട പാലക്കാട് ഭഗവതി അസോസിയേറ്റ്സ് കമ്പനി ജീവനക്കാരൻ സുജിത്തിനെ ഭീഷണിപ്പെടുത്തി പ്രതി കാമറയിലേക്ക് കല്ലെറിയുകയായിരുന്നു. 2.90 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പ്രതി സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.