പ​ത്ത​നം​തി​ട്ട ജി​ല്ല സ്റ്റേ​ഡി​യ​ത്തി​ല്‍ എ​ന്റെ കേ​ര​ളം മേ​ള​യി​ല്‍ പ്ര​ദ​ര്‍ശ​ന​ത്തി​ന് എ​ത്തി​ച്ച സെ​സ്‌​ന വി​മാ​നം

വിമാനത്തെ നേരിട്ടറിയാം ഫോട്ടോയെടുക്കാം

പ​ത്ത​നം​തി​ട്ട: വി​മാ​നം ക​ണ്ട് കാ​ര്യ​മെ​ന്തെ​ന്ന് അ​റി​യാ​തെ സ​ന്ദ​ര്‍ശ​ക​രെ​ല്ലാം ആ​ദ്യ​മൊ​ന്ന് അ​മ്പ​ര​ന്നു. ജി​ല്ല സ്റ്റേ​ഡി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച എ​ന്റെ കേ​ര​ളം പ്ര​ദ​ര്‍ശ​ന വി​പ​ണ​ന മേ​ള​യി​ലാ​ണ് മൗ​ണ്ട്‌​സി​യോ​ന്‍ കോ​ള​ജ് ഓ​ഫ് എ​യ​ര്‍ക്രാ​ഫ്റ്റ് മെ​യി​ന്റ​ന​ന്‍സ് എ​ൻ​ജി​നീ​യ​റി​ങ്ങി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ വി​മാ​ന​വു​മാ​യി എ​ത്തി​യ​ത്. മേ​ള​യി​ലെ​ത്തു​ന്ന സ​ന്ദ​ര്‍ശ​ക​ര്‍ക്ക് വി​മാ​നം കൗ​തു​ക​ക്കാ​ഴ്ച​യാ​യി. പ്രൊ​പ്പെ​ല്ല​ര്‍, ജോ​യ്സ്റ്റി​ക്, പെ​ഡ​ല്‍സ്, ത്രോ​ട്ടി​ല്‍ ലി​വ​ല്‍ എ​ന്നി​ങ്ങ​നെ വി​മാ​ന​ത്തി​ന്റെ ഓ​രോ ഭാ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും വി​ദ്യാ​ര്‍ഥി​ക​ള്‍ വി​ശ​ദീ​ക​രി​ച്ച് ന​ല്‍കു​ന്നു​ണ്ട്. സെ​സ്ന എ​ന്ന് വി​ളി​പ്പേ​രു​ള്ള ചെ​റു​വി​മാ​ന​മാ​ണ് ജി​ല്ല സ്റ്റേ​ഡി​യ​ത്തി​ല്‍ മേ​ള​യു​ടെ ഭാ​ഗ​മാ​യി എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​ന്‍ സു​ഭാ​ഷ് സു​ധാ​ക​ര​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍ഥി​ക​ളു​ടെ സം​ഘ​മാ​ണ് മേ​ള​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - You can see the plane directly and take photos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.