കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ പ്രശ്നം അടിയന്തരമായി പരിഹരിക്കും -ഗതാഗത മന്ത്രി

പത്തനംതിട്ട: നിർമാണം പൂർത്തിയായിട്ടും സാങ്കേതിക തടസ്സങ്ങളാൽ കെട്ടിട നമ്പർ ലഭിക്കാതെ കിടക്കുന്ന പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ പ്രശ്നം അടിയന്തരമായി പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ നിയമസഭയിൽ അറിയിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയിൽ അബിൻ വർക്കി എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ബസ് സ്റ്റേഷനുകളിലൊന്നായ പത്തനംതിട്ടയിലെ ടെർമിനൽ പണി പൂർത്തിയായിട്ട് ഒട്ടേറെ നാളുകളായെങ്കിലും എസ്.ടി.പി, ഫയർ എൻ.ഒ.സി തുടങ്ങിയ വിഷയങ്ങളാൽ ഇതുവരെ കെട്ടിട നമ്പർ ലഭിച്ചിട്ടില്ലെന്ന് അബിൻ വർക്കി എം.എൽ.എ ചൂണ്ടിക്കാട്ടി. വരുന്ന ശബരിമല തീർഥാടന കാലത്തിന് മുമ്പായി ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

Tags:    
News Summary - KSRTC Terminal Issue to Be Resolved Soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.