വടശ്ശേരിക്കര: കുടമുരുട്ടി കൊച്ചുകുളം മേഖലയിൽ വീണ്ടും കാട്ടാനശല്യം രൂക്ഷം. വെള്ളിയാഴ്ച രാത്രി കോളക്കോട്ട് ജോയിയുടെ പറമ്പിലെ തെങ്ങ് കാട്ടാന മൂടോടെ പിഴുതെറിഞ്ഞു. വാഴയും കപ്പയും നശിപ്പിച്ചു.കൊച്ചുകുളം, ചണ്ണ എന്നിവിടങ്ങളിൽ സൗരോർജവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് കാര്യക്ഷമമല്ല.
ബാറ്ററി തകരാറും കമ്പുകൾ വീണും വൈദ്യുതി തടസ്സമുണ്ടാകുന്നു. ഇതുമൂലം പന്നിയും ആനയും പോത്തും ഉൾപ്പെടെയുള്ള വന്യജീവികൾ ജനവാസമേഖലയിലേക്ക് യഥേഷ്ടം കടക്കുകയാണ്.പെരുനാട് കോളാമല ഭാഗത്ത് കടുവയുടെ ശല്യം ഏറിവരുന്നതും കൊച്ചുകുളം മേഖലയെആശങ്കയിലാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.