കൊടുമൺ: പഞ്ചായത്തിൽ വ്യാപകമായി കാട്ടുപന്നികൾ ചത്തുവീഴുന്നുവെന്നും ആരോഗ്യവകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഐ.എൻ.ടി.യു.സി കൊടുമൺ മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഇത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. സംസ്ഥാനത്ത് പന്നിപ്പനിയടക്കം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശവാസികൾ ആശങ്കാകുലരാണ്.
ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കാത്ത പക്ഷം സമരപരിപാടികൾ നടത്താൻ തീരുമാനിച്ചു. പ്രസിഡന്റ് അജികുമാർ രണ്ടാം കുറ്റി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ, ഓമന കുട്ടൻ നായർ, സി.കെ. ജോയി, ദീപു വടക്കേക്കര, വി. മനോജ് കുമാർ, എം.എ. സുരേന്ദ്രൻ, ആർ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.