മൂഴിയാര്‍ ഡാം

മൂഴിയാര്‍ ഡാമിൽ ജലനിരപ്പ് 190 മീറ്റർ; നാട്ടുകാർക്ക് ജാഗ്രത നിര്‍ദേശം

പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കക്കാട് ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിൽ ജലനിരപ്പ് ഉയരുന്നു. ഡാമിലെ ജലനിരപ്പ് നിലവില്‍ 190 മീറ്ററാണ്.ഇത് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഏതു സമയത്തും ഡാമി‍െൻറ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരും.

ഇങ്ങനെ കക്കാട്ടാറിലേക്ക് ഒഴുക്കിവിടുന്ന ജലം ആങ്ങമൂഴി, സീതത്തോട് ഭാഗത്തെത്തി നദിയില്‍ ജലനിരപ്പ് ഉയരും. ഇതിനാൽ കക്കാട്ടാറി‍െൻറയും പ്രത്യേകിച്ച് മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള നദിയുടെ ഇരുകരയിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സൻ കൂടിയായ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലയില്‍ ശക്തമായ മഴക്കുള്ള (യല്ലോ അലര്‍ട്ട്) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Tags:    
News Summary - Water level in Moozhiyar Dam is 190 meters; Warning to locals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.